വീണ്ടും സൗജന്യ ഓണകിറ്റ്; സർക്കാർ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പോ… പിണറായി ബുദ്ധിയിൽ തമിഴ്നാട് തോൽക്കും

മലയാളികൾക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സർക്കാരിന്റെ കരുതൽ എന്ന മട്ടിലാണ് വീണ്ടും സൗജന്യ ഓണകിറ്റ് എന്ന ആശയം വീണ്ടും കൊണ്ടുവരുന്നത്. ആറുലക്ഷം കുടുംബങ്ങൾക്കു കിറ്റ് ലഭ്യമാകുമെന്നാണ് കണക്കുകൾ. സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ട അരിവിഹിതം കിട്ടാത്ത സാഹചര്യത്തിൽ കേരളം സ്വന്തം നിലക്കാണ് അരി വിലകുറച്ച് നൽകുന്നത്.
എന്നാൽ കടുത്ത സാമ്പത്തിക പിരിമുറുക്കത്തിലൂടെ കടന്നു പോകുമ്പോഴും, വയനാട് പുരധിവാസം തുലാസിൽ നിൽക്കുമ്പോഴും, സ്വീകരിക്കുന്ന ഈ ഉദാര സമീപനം പലവിധ ചർച്ചകൾക്ക് വഴിയൊരുക്കും എന്നുറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ കോവിഡ് കാല മാതൃകയിൽ ഈ കിറ്റ് വിതരണം എന്നതാണ് അതിൽ പ്രധാനം.
ഇതിനും മുൻപും വോട്ടു പിടിക്കാൻ തമിഴ്നാട് ശൈലി പിണറായി സർക്കാർ കൊണ്ടുവന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വറുതിയുടെ കാലത്ത് തുടർച്ചയായി കിറ്റ് നൽകിയത് തുടർഭരണത്തിന് സഹായിച്ചു എന്ന വിലയിരുത്തൽ ഇടതുപക്ഷത്തിന് നേരത്തേയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് 2021ലെ തെരെഞ്ഞടുപ്പിൽ യുഡിഎഫ് കിറ്റ് വാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും ഫലം കണ്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here