ആനയെ പേടിച്ച് വീട് മാറിയപ്പോൾ തേടിയെത്തിയത് പുലി; പത്തനംതിട്ടയിൽ പുള്ളിപ്പുലി വീട്ടിൽ കടന്നത് നായയെ പിടിക്കാൻ

കാട്ടാന ആക്രമണത്തിൽ ഭയന്ന് സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്കെത്തിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി സതീഷിന്റെ വീട്ടിലേക്ക് പുലി കടന്നുവന്നു എന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്. കാട്ടാനയുടെയും പുലിയുടെയും കയ്യിൽ നിന്നും തലനാരിലേക്ക് രക്ഷപ്പെട്ട കഥകളാണ് സതീഷിന്റെ കുടുംബത്തിന് പറയാനുള്ളത്. കാട്ടാനയെ പേടിച്ച് കുഞ്ഞുങ്ങളെയും പ്രായമായ അമ്മയെയുംകൊണ്ട് സ്വന്തം വീടുവിട്ട് വാടകവീട്ടിലേക്ക് എത്തിയതാണ് സതീഷ്.

Also Read : ആനയും കടുവയും എല്ലാം നാട്ടില്‍ തന്നെ; ഒരു ജീവന്‍ കൂടി നഷ്ടമായി; പതിവ് പ്രഖ്യാപനവുമായി വനം വകുപ്പ്

കാട്ടാനക്കൂട്ടം സ്ഥിരമായി നാശമുണ്ടാക്കുന്ന ജനവാസമേഖലയിയാണ് കിളിയറ. കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയ സതീഷും കുടുംബവും കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ രേഷ്മയും കുഞ്ഞും മാത്രം ഉള്ളപ്പോളാണ് വളർത്തു നായ ഡോറയെ പിന്തുടർന്ന് പുലി വീട്ടിനുള്ളിലേക്ക് എത്തിയത്.

Also Read : കാളികാവിൽ വീണ്ടും കടുവ; വന്യജീവി ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

രണ്ട് വയസ്സുള്ള മകൻ സാരംഗിനെയും കൊണ്ട് പെട്ടെന്ന് തന്നെ റൂമിനുള്ളിൽ കയറി കതകടച്ചതിനാൽ ദുരന്തം ഒഴിവായി. വീട്ടിനകത്തും മുറ്റത്തും പുലിയുടെ കാൽപ്പാടുകൾ വനംവകുപ്പ് സ്ഥിരീകരിച്ചു. സ്വന്തമായി വീടും സ്ഥലവും ഉണ്ടായിട്ടും കാട്ടാനകളെ പേടിച്ച് വാടക വീട്ടിലേക്കെത്തിയ സതീഷും കുടുംബവും ഇനി എങ്ങോട്ടെന്ന ചിന്തയിലാണ്.

കാടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങൾ വീട് തേടി വരുമ്പോൾ കലഞ്ഞൂർ സ്വദേശികൾ ആശങ്കയിലാണ്. കഴിഞ്ഞ വർഷം വനംവകുപ്പ് മന്ത്രി പൂമരുതിക്കുഴിയിൽ സൗരോർജ വേലിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തിരുന്നു. വർഷം ഒന്നുകഴിയുമ്പോഴും പ്രഖ്യാപനം നടത്തിയ സൗരോർജവേലി ഇടുന്ന നടപടി ഇതുവരെ വനംവകുപ്പ് പൂർത്തിയാക്കിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top