പത്തു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു; ആക്രമിച്ചത് പാൽ എടുക്കാൻ പുറത്തിറങ്ങിയപ്പോൾ

ഉത്തർപ്രദേശിൽ പെൺകുട്ടിയെ പുള്ളിപ്പുലി കടിച്ചു കൊന്നു. റായ്‌പൂർ സദത്ത് പ്രദേശത്തെ കാന്ദ്ര വാലി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പാൽ എടുക്കാൻ വീടിനു പുറത്തിറങ്ങിയ കുട്ടിയെയാണ് പുലി ആക്രമിച്ചത്.
കൃഷിയിടത്തോട് ചേർന്ന വീട്ടിലായിരുന്നു കുടുംബത്തോടൊപ്പം കുട്ടി താമസിച്ചിരുന്നത്. വീടിനു പുറത്തിരുന്ന പാൽ എടുക്കാൻ ഇറങ്ങിയപ്പോഴാണ് പുലി കുട്ടിയുടെ നേർക്ക് ചാടി വീഴുന്നത്. പിന്നീട് കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നു.
സംഭവം കണ്ട വീട്ടുകാർ ബഹളം വയ്ക്കുകയും അലാറം മുഴക്കുകയും ചെയ്തു. തുടർന്ന് പുലി ഓടി രക്ഷപെട്ടു. എന്നാൽ കുട്ടി സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി റായ്‌പൂർ സദത്ത് സർക്കിൾ ഓഫീസർ അഞ്ജനി കുമാർ ചതുർവേദി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here