SV Motors SV Motors

‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററിലേക്ക്, പോസ്റ്റർ പങ്കുവെച്ച് ലിജോ ജോസ്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻറെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ലിജോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചത്. ഇതുവരെ കാണാത്ത ലുക്കിൽ ഗുസ്‌തിക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. കുടുമ കെട്ടി, കാലിൽ തളയിട്ട്, ചമ്രംമടഞ്ഞ് ​ഗോധയിലെ മണലാണ്യത്തിൽ ഇരിക്കുന്ന താരത്തെ പോസ്റ്ററിൽ കാണാം. പോസ്റ്റർ ഇതിനോടകം വൈറലാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top