ഫുട്‌ബോൾ മിശിഹ ഇന്ത്യയിൽ; കാണാനായി തിങ്ങിക്കൂടി ആയിരങ്ങൾ

ഫുട്‌ബോൾ ഇതിഹാസവും അർജൻ്റീനിയൻ സൂപ്പർ താരവുമായ ലയണൽ മെസിയുടെ ത്രിദിന ഇന്ത്യാ സന്ദർശനമായ ‘ഗോട്ട് ഇന്ത്യ ടൂർ 2025’ന് തുടക്കമായി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസ്സി ഇന്ത്യയിലേക്ക് വരുന്നത്. ഫിഫ ലോകകപ്പ് വിജയവും എട്ടാം ബാലൺ ഡി’ഓർ പുരസ്‌കാരവും നേടിയ താരത്തെ ആവേശത്തോടെയാണ് ഇന്ത്യൻ ജനത വരവേറ്റത്.

Also Read : ടീം അർജന്റീന കേരളത്തിലേക്കോ? പുറത്ത് വരുന്നത് പ്രതീക്ഷ നൽകുന്ന വാർത്തകൾ

മെസിയുടെ വരവിൽ ഇന്ത്യൻ നഗരങ്ങളിൽ അഭൂതപൂർവമായ ആരാധക ആവേശമാണ് അലയടിക്കുന്നത്. ശനിയാഴ്ച പുലർച്ചെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ താരത്തെ കാണാൻ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടി. മെസ്സിക്കൊപ്പം ലൂയിസ് സുവാരസും അർജൻ്റീനിയൻ സഹതാരം റോഡ്രിഗോ ഡി പോളും എത്തിയിട്ടുണ്ട്.

അടുത്ത 72 മണിക്കൂറിനുള്ളിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നാല് പ്രധാന നഗരങ്ങളിലായാണ് മെസ്സിയുടെ പര്യടനം. ആരാധകരുമായുള്ള കൂടിക്കാഴ്ചകൾ, ഫുട്‌ബോൾ ഇവൻ്റുകൾ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എന്നിവ ഇതിലുൾപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top