നരേന്ദ്ര മോദിയുടെ ജന്മദിനം നാളെ; വിലമതിക്കാനാകാത്ത സമ്മാനം നൽകി ലയണല്‍ മെസി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാളിന് ഖത്തര്‍ ലോകകപ്പില്‍ ധരിച്ച അര്‍ജന്റീന ജേഴ്‌സി ഒപ്പിട്ട് അയച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. സെപ്റ്റംബര്‍ 17നാണ് മോദിയുടെ 75-ാം ജന്മദിനം.
Also Read : ഫുട്‌ബോള്‍ മിശിഹായെ നേരിട്ട് കാണാന്‍ കാത്തിരിക്കാം; മെസ്സി ഇന്ത്യയില്‍ എത്തുന്നു, കേരളത്തിലേക്ക് അല്ല
ഈ വര്‍ഷം ഡിസംബറില്‍ മെസി ഇന്ത്യയിൽ വരുന്നുണ്ട്. ഡിസംബര്‍ 13ന് ഇന്ത്യയില്‍ എത്തുന്ന മെസി രണ്ട് ദിവസം ഇവിടെയുണ്ടാകും. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് മെസിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലെത്തുന്ന മെസി, മോദിയെ കാണും.
നവംബറിൽ കേരളത്തിൽ വച്ച് സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ ലോക ചാമ്പ്യൻമാരായ അർജന്റീന എത്തുമെന്നും അതിൽ മെസി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. മെസി നവംബറിലെ സൗഹൃദ മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ രണ്ടു മാസത്തിനുള്ളിൽ മെസി രണ്ടു തവണയാകും ഇന്ത്യയിലെത്തുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here