ഹോട്ടലില്‍ എത്തിച്ച് മദ്യം നല്‍കിയ ശേഷം പീഡനം; പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത് വിദ്യാര്‍ഥിനികളെ മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച് മൂന്നുപേര്‍ അറസ്റ്റില്‍. അമിതമായ അളവില്‍ മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പരാതി. എബിന്‍, അഭിലാഷ്, ഫൈസര്‍ ഖാന്‍ എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 17നാണ് പീഡനം നടന്നത്. തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍ എത്തിച്ചാണ് പെണ്‍കുട്ടികള്‍ക്ക് ഇവര്‍ മദ്യം നല്‍കിയത്. മദ്യം അമിതമായ അളവില്‍ കഴിച്ചതോടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. മുഖം കഴുകാന്‍ എന്ന് പറഞ്ഞ് ശുചിമുറിയില്‍ എത്തിച്ചാണ് മൂന്നംഗ സംഘം പെണ്‍കുട്ടികളെ മാറിമാറി പീഡിപ്പിച്ചത്. പീഡനം കൂടിയായതോടെ പെണ്‍കുട്ടികള്‍ അവശരായി.
മൂന്നംഗ സംഘം തന്നെയാണ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതും രക്ഷിതാക്കളെ വിവരം അറിയിച്ചതും. ബോധം തെളിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് തുമ്പ പോലീസില്‍ പരാതി എത്തിയത്. പിന്നാലെ ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here