വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്രം; അധികാര പരിധിക്ക് പുറത്തുള്ളതെന്ന് ന്യായം

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ആഭ്യന്തര മന്ത്രാലയമാണ് കോടതിയിൽ സത്യവാങ് മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. വായ്പകൾ എഴുതി തള്ളാൻ കഴിയില്ല. ബാങ്കുകളാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിക്ക് പുറത്തു വരുന്ന കാര്യമാണെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നത്.

Also Read : മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ്; ഫെമ നിയമം ലംഘിച്ചതിന് താരങ്ങളുടെ വീട്ടില്‍ ഇഡി റെയ്ഡ്; ഭൂട്ടാന്‍ കാര്‍ ഇടപാട് വിടാതെ കേന്ദ്ര ഏജന്‍സികള്‍

കഴിഞ്ഞ ജനുവരിയിലാണ് വായ്പകൾ എഴുതി തള്ളുന്നത് സംബന്ധിച്ച് കേന്ദ്ര തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. വായ്പ എഴുതി തള്ളാനാവില്ല മൊററ്റോറിയം പ്രഖ്യാപിക്കാമെന്നാണ് തുടക്കം മുതലുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും വായ്പകൾ എഴുതിതള്ളുന്ന കാര്യം പരിഗണിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്ര സർക്കാർ കണ്ടില്ലെന്ന മട്ടാണ് കാണിക്കുന്നത്. വായ്പ എഴുതിത്തള്ളണമെന്നും സർക്കാരും പ്രതിപക്ഷവും നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്.

Also Read : ശബരിമല യുവതി പ്രവേശത്തിലെ സത്യവാങ്മൂലത്തില്‍ മാറ്റമില്ല; പഴയ നിലപാട് തിരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍

കേന്ദ്രം കേരളത്തോട് വിവേചനം കാട്ടി എന്ന ആരോപണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുകൂട്ടരും ബിജെപിക്കെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ്. 2024 ജൂലൈ 29 ന് രാത്രിയാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 8 കിലോ മീറ്ററാണ് ദുരന്തം വ്യാപിച്ചത്. അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top