രാജ്യ തലസ്ഥാനത്ത് MPക്ക് പോലും രക്ഷയില്ല; ആർ സുധയുടെ മാല പൊട്ടിച്ചത് അതിസുരക്ഷാ മേഖലയിൽ വച്ച്

രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ വച്ച് ലോക്സ‌ഭാംഗമായ സുധ രാമകൃഷ്‌ണൻ്റെ സ്വർണ്ണമാല പൊട്ടിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽനിന്നുള്ള കോൺഗ്രസ് എംപിയാണ് സുധ. പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ഭാഗമായി ആർ സുധ ഡൽഹിയിൽ എത്തുകയായിരുന്നു.

Also Read : കേജ്‌രിവാളിന് പിൻഗാമിയാകുന്ന അതിഷി മര്‍ലെന ആരാണ്? 43 വയസിൽ രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്നത് എങ്ങനെ

ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളിഷ് എംബസിക്ക് സമീപത്ത് കൂടി തന്റെ പതിവ് പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു എംപി. രാവിലെ 6.15നും 6.20നും ഇടയിൽ ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് സ്‌കൂട്ടറിലെത്തിയ ആൾ തന്റെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിക്കുകയായിരുന്നു എന്നാണ് ആർ സുധ പൊലീസിന് നൽകിയ പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

Also Read : രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് ശ്രമം; തകര്‍ത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി; പാകിസ്ഥാന്‍ എംബസിക്കും പങ്ക്

മോഷണത്തിനിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റതായും ധരിച്ചിരുന്ന ചുരിദാറും കീറിപ്പോയെന്നും എംപി പറഞ്ഞു. സഹായത്തിനായി ഉറക്കെ നിലവിളിച്ചെന്നും പിന്നീട് ഡൽഹി പൊലീസിൻ്റെ മൊബൈൽ പട്രോളിംഗ് വാഹനം കാണുകയും അവരോട് പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top