ഇൻഡസ്ട്രി ഹിറ്റടിച്ച് ‘ലോക’; ഇത് ചരിത്ര നേട്ടം

മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമാക്കി വരുന്ന ‘ലോക’. എമ്പുരാൻ്റെ 268 കോടിയുടെ കളക്ഷൻ റെക്കോർഡ് മറി കടന്ന് കൊണ്ടാണ് ‘ലോക’ റെക്കോഡ് നേട്ടം കൊയ്തത്. 24 ദിവസം കൊണ്ട് സിനിമ 270 കോടി കളക്ഷൻ നേടി. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയ്ക്ക് ഇന്ത്യൻ ചരിത്രത്തിൽ ലഭിക്കുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ‘ലോക’ നേടിയിരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘എമ്പുരാൻ്റെ’ റെക്കോർഡ് മാസങ്ങളുടെ ഇടവേളകളിലാണ് ‘ലോക’ തകർത്തെറിഞ്ഞത്. വ്യത്യസ്തമായ കഥാപശ്ചാത്തലവും സാങ്കേതിക മികവും കൊണ്ട് മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി ‘ലോക’ മാറിയിരിക്കുന്നു.
Also Read : ‘ലോക ബഹിഷ്‌ക്കരിക്കണം’; ദുൽഖർ നടത്തിയത് കൊലച്ചതി; സിനിമ പരമബോറൻ; വിമർശനവുമായി ഡോ. ബി ഇക്ബാൽ
ഫാന്റസി ഴോണറിൽ പെടുന്ന പടം കേരളത്തിലെ മിത്തുകളുമായി ഇഴചേർന്നു കിടക്കുന്നു. ഡൊമിനിക് അരുൺ എസൃഷ്‌ടിച്ച ‘ലോക’ എന്ന മായാലോകം ഇപ്പോൾ ഇന്ത്യൻ സിനിമ മേഖലയിൽ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, വിജയരാഘവൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. പാൻ ഇന്ത്യൻ വിജയം നേടിയ ചിത്രം കേരളത്തിൽ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here