200 കോടി കടന്ന് ലോക; കല്യാണി പ്രിയദർശൻ ഇൻഡസ്ട്രി ഹിറ്റടിക്കുമോ?

റിലീസായി 14 ദിവസം കൊണ്ട് 200 കോടി കടന്ന് ‘ലോക ചാപ്റ്റർ 1’. കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി വരുന്ന സിനിമ ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി വരുന്ന മലയാള സിനിമ 100 കോടിക്ക് മുകളിൽ കടക്കുന്നത് ആദ്യമാണ്. 300 കോടിയോളം കളക്ഷൻ നേടിയ മോഹൻലാൽ ചിത്രമായ എമ്പുരാനാണ് കേരളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയിട്ടുള്ള മലയാള ചിത്രം. 242 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സും 235 കോടി നേടിയ തുടരും എന്നീ സിനിമകളുടെ റെക്കോർഡുകൾ കൂടി തകർത്ത് കല്യാണി പ്രിയദർശൻ ഇന്ഡസ്ട്രീ ഹിറ്റടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read : ട്രെൻഡ് മാറ്റി ലോക… റിയലിസ്റ്റിക് സിനിമകൾ പിന്നണിയിലേക്ക് മടങ്ങുന്നോ
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ഇന്ത്യയിൽ നിന്നു മാത്രം 97.02 കോടി രൂപ നേടി. ആഗോളതലത്തിൽ സിനിമ 200 കോടി മറികടന്നു. വരുമാനത്തിൻ്റെ ഭൂരിഭാഗവും മലയാള പതിപ്പിൽ നിന്നാണ്. തീർത്തും വ്യത്യസ്തമായ കഥാ പശ്ചാത്തലവും ആഖ്യാന രീതിയുമാണ് സിനിമയുടേത്. കല്യാണി പ്രിയദർശൻ, നസ്ലൈൻ എന്നിവരെ കൂടാതെ, സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ലോകയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമ്മിക്കുന്ന സിനിമയ്ക്ക് അഞ്ച് ഭാഗങ്ങളാണുള്ളത്. സിനിമയുടെ മറ്റു ഭാഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here