‘ലോക ബഹിഷ്‌ക്കരിക്കണം’; ദുൽഖർ നടത്തിയത് കൊലച്ചതി; സിനിമ പരമബോറൻ; വിമർശനവുമായി ഡോ. ബി ഇക്ബാൽ

ലോക ചാപ്റ്റർ 1 തിയേറ്ററുകൾ തരംഗമായി കൊണ്ടിരിക്കുമ്പോൾ സിനിമയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്സിറ്റി മുൻ വിസിയുമായിരുന്ന ഡോ. ബി ഇക്ബാൽ. മലയാള സിനിമയിൽ യക്ഷിബാധ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
ഓണക്കാലത്ത് കുടുംബവുമായി കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി വരുന്ന സിനിമ കണ്ടതിന്റെ അനുഭവങ്ങളാണ് ഇക്ബാൽ തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മകൻ നിർമ്മിച്ച ചിത്രമായതു കൊണ്ടാണ് പലരും സത്യം പറയാൻ മടിക്കുന്നതെന്നും താൻ സത്യം തുറന്നു പറഞ്ഞേക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സിനിമയെ കുറിച്ചുള്ള വിമർശനങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സിനിമക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി O Negative രക്തം ദാനം ചെയ്യാൻ തിയേറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂനിന്ന് തുടങ്ങുമോ എന്നാണെൻ്റെ ഭയമെന്നുമൊക്കെയുള്ള വിമർശനങ്ങൾ നിറഞ്ഞ പോസ്റ്റ് സിനിമ ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് അവസാനിക്കുന്നത്.
Also Read : 200 കോടി കടന്ന് ലോക; കല്യാണി പ്രിയദർശൻ ഇൻഡസ്ട്രി ഹിറ്റടിക്കുമോ?

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here