‘ലോക’യുടെ വ്യാജനിറങ്ങി; സിനിമ ട്രെയിനിൽ ഇരുന്ന് കാണുന്ന യാത്രക്കാരൻ… ഞെട്ടലിൽ അണിയറക്കാർ

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ലോക ചാപ്റ്റർ വൺ ചന്ദ്ര’ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. അതിനിടയിലാണ് ഇപ്പോൾ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. ഈ സിനിമ ട്രെയിനിൽ ഇരുന്ന് കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബംഗളൂരു – മുർദേശ്വർ എക്സ്പ്രസ്സിലാണ് സംഭവം.
മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോക’ ഇതുവരെ നേടിയത് 101 കോടി കളക്ഷനാണ്. സിനിമ ഒരാഴ്ച കൊണ്ട് ജനമനസ്സുകൾ കീഴടക്കി കഴിഞ്ഞു. ദുൽഖർ സൽമാന്റെ കമ്പനിയായ വേഫെറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. കല്യാണിക്കൊപ്പം നസ്‌ലിനും മുഖ്യ വേഷത്തിലുണ്ട്.
ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് വരുന്നത്. നിലവിൽ എല്ലാ തിയേറ്ററുകളിലും ഹൗസ് ഫുള്ളായാണ് ചിത്രം ഓടുന്നത്. എന്നാൽ ഒരാഴ്ച പിന്നിടുമ്പോഴേക്കും വ്യാജ പതിപ്പ് ഇറങ്ങിയതിനെ ഞെട്ടലിലാണ് അണിയറ പ്രവർത്തകർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here