‘സൗബിൻ ചെന്നൈയിലേക്ക് താമസം മാറുന്നതാകും നല്ലതെന്ന് ലോകേഷ്’; ‘കൂലി’ റിലീസ് 14ന്; താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

രജനികാന്ത് ചിത്രമായ ‘കൂലി’ക്ക് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖരായ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളിയായ സൗബിൻ സാഹിർ ശ്രദ്ധേയമായ വേഷത്തിൽ എത്തും. പുറത്തിറങ്ങിയ ഗാനരംഗങ്ങളിൽ സൗബിന്റെ പ്രകടനം വലിയ പ്രേക്ഷക പ്രശംസയ്ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജ് സൗബിന്റെ അഭിനയരംഗങ്ങളെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയത്.

Also Read : രജനികാന്തിന്റെ ‘കൂലി’യില്‍ ഫഹദ് ഫാസിലും ശോഭനയും; ലോകേഷ് കനകരാജിനൊപ്പം ഫഫായുടെ രണ്ടാം ചിത്രം; ഇനി തമിഴില്‍ രംഗണ്ണന്റെ ‘മല്ലുമിനാട്ടി’

“സിനിമ റിലീസായാൽ ഒരാഴ്ചയ്ക്കകം സംസാര വിഷയം സൗബിൻ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. സൗബിൻ ചെന്നൈയിലേക്ക് താമസം മാറുന്നത് നന്നായിരിക്കും. സിനിമ റിലീസായതിന് ശേഷം ഒരുപാട് അവസരങ്ങൾ തമിഴിൽ നിന്ന് ലഭിക്കും. ഡാൻസിന് ഇപ്പോൾ തന്നെ ഫാൻസുണ്ട്. പടം റിലീസാകുന്നതോടെ അഭിനയത്തിനും ഒരുപാട് ഫാൻസ് ഉണ്ടാകും.” ലോകേഷ് പറഞ്ഞു.

14നാണ് സിനിമയുടെ റിലീസ്. രജനീകാന്ത്, അമീർഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങി ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ താരങ്ങളെ അണിനിരത്തി കൊണ്ടാണ് ലോകേഷ് സിനിമ പുറത്തിറക്കുന്നത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

Also Read : രജനികാന്തിന്റെ ‘കൂലി’ക്കെതിരെ പരാതിയുമായി ഇളയരാജ; ലോകേഷ് കനകരാജ് ചിത്രത്തില്‍ അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചു

സൺ പിക്‌ചേഴ്സസിൻ്റെ ബാനറിൽ കലാനിധിമാരൻ നിർമിക്കുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പ്രതിഫലം 200 കോടിയാണെന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടു ചെയ്യുന്നത്. അതിഥി വേഷങ്ങളിലെത്തുന്ന ആമിർ ഖാന് 20 കോടിയും നാഗാർജുനയ്ക്ക് 10 കോടിയും വീതമാണ് പ്രതിഫലം. സത്യരാജിനും ഉപേന്ദ്രയ്ക്കും യഥാക്രമം അഞ്ചും നാലും കോടി വീതമാണ് പ്രതിഫലം. പ്രീതി എന്ന കഥാപാത്രമായെത്തുന്ന ശ്രുതി ഹാസന് നാലുകോടി ലഭിക്കും.

സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടിയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 15 കോടിയുമാണ് പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നു. പൂജാ ഹെഗ്ഡെയ്ക്ക് മൂന്നുകോടി. കൂട്ടത്തിൽ കുറവ് പ്രതിഫലം സൗബിൻ ഷാഹിറിനാണ്. ഒരുകോടി രൂപയാണ് സൗബിന്റെ പ്രതിഫലം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top