പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളിവികാരി ഒളിവില്‍ തന്നെ; ലുക്കൗട്ട് നോട്ടീസ് ഇറക്കി പോലീസ്

കാസര്‍കോട് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പിനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിടിച്ചിരിക്കുന്നത്. പതിനേഴുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തതിനാണ് വികാരിക്കെതിരെ കേസെടുത്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ പീഡന വെളിപ്പെടുത്തിയത്.
കുട്ടി പള്ളിയില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഈ സമയത്തെല്ലാം വികാരി ലൈംഗികമായി ചൂഷണം ചെയ്തു. പള്ളിയില്‍ വച്ചും വികാരിയുടെ മുറിയില്‍ ബലമായി എത്തിച്ചും നിരന്തരം ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി. 2024 മേയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് പോലീസില്‍ ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണില്‍ വൈദികനെതിരെ കേസെടുത്തു. കേസായതിന് പിന്നാലെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് പ്രതി ചിറ്റാരിക്കലില്‍ നിന്ന് മുങ്ങിയിരുന്നു.
വൈദികന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് ചിറ്റാരിക്കല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here