ഹനുമാൻ വിഗ്രഹം തകർത്ത നിലയിൽ; നശിപ്പിച്ചത് ഇടതുകൈ; സ്ഥലത്ത് സംഘർഷാവസ്ഥ

തെലങ്കാനയിലെ കീസറയിലെ രാംപള്ളി ഗ്രാമത്തിലാണ് അക്രമികൾ ഹനുമാൻ വിഗ്രഹം നശിപ്പിച്ചത്. വിഗ്രഹത്തിന്റെ ഇടതുകൈ തകർത്തതായാണ് വിവരം. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. വിവരം ലഭിച്ചയുടനെ കീസറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ വീടുകളുടെയും കടകളുടെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷവും തെലങ്കാനയിൽ സമാനമായ സംഭവം നടന്നിരുന്നു. സെക്കന്തരാബാദിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹമാണ് അന്ന് അക്രമികൾ തകർത്തത്. സംഭവത്തിൽ ജനരോഷം ആളിക്കത്തിയിരുന്നു. കുറ്റവാളിയെ നാട്ടുകാർ തന്നെയാണ് പിടികൂടി പൊലീസിനെ ഏല്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here