ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ഗോവയിൽ; അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ദക്ഷിണ ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർൺ പാർത്തഗലി ജീവോത്തം മഠത്തിൽ സ്ഥാപിച്ച, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.

77 അടിയാണ് പ്രതിമയുടെ ഉയരം. പ്രശസ്ത ശിൽപ്പി റാം സുതർ ആണ് പ്രതിമ നിർമ്മിച്ചത്. മഠത്തിന്റെ 550-ാം വാർഷികാഘോഷമായ ‘സാർദ്ദ പഞ്ചശതമോത്സവ’ത്തോടനുബന്ധിച്ച് പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്ന് പ്രധാനമന്ത്രി മോദി മഠത്തിൽ പ്രാർത്ഥനകൾ നടത്തി.

ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരുൾപ്പെടെ നിരവധി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ശ്രീ സംസ്ഥാൻ ഗോകർൺ പാർത്തഗലി ജീവോത്തം മഠം, ആദ്യത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ വൈഷ്ണവ മഠമാണ്. 13-ാം നൂറ്റാണ്ടിൽ ജഗദ്ഗുരു മാധ്വാചാര്യർ സ്ഥാപിച്ച ദ്വൈത സമ്പ്രദായമാണ് ഈ മഠം പിന്തുടരുന്നത്. ദക്ഷിണ ഗോവയിലെ കുശാവതി നദിയുടെ തീരത്തുള്ള പാർത്തഗാലിയിലാണ് മഠത്തിന്റെ ആസ്ഥാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top