കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്; ആക്രമണം നാലുവർഷത്തെ പ്രണയത്തിനൊടുവിൽ

പാലക്കാട് കാമുകിയെ വീട്ടിൽ കയറി വെട്ടി യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് ആക്രമണം. തടയാനെത്തിയ അച്ഛനും വെട്ടേറ്റു. സംഭവത്തിൽ പ്രതിയായ മേലാർകാട് സ്വദേശി ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് നെന്മാറയിലാണ് സംഭവം. നാലുവർഷത്തോളമായി പ്രതിയായ ഗിരീഷും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഒന്നരവർഷം മുമ്പ് യുവതി വിദേശത്ത് ജോലിക്ക് പോയി. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എന്നാലത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.

വിവാഹത്തിന് സമ്മതിക്കാത്ത യുവതിയെയും തടയാനെത്തിയ അച്ഛനെയുമാണ് വീട്ടിലിട്ട് പ്രതി ക്രൂരമായി വെട്ടിയത്. യുവതിയുടെ കൈയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയും അച്ഛനും ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top