പൊലീസ് ജീപ്പിന് മുകളിൽ കയറി കമിതാക്കളുടെ പ്രകടനം; സംഭവം ഒളിച്ചോട്ട ശ്രമത്തിനിടെ

രാജസ്ഥാനിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവ് ഒളിച്ചോടാൻ ശ്രമിച്ചത്. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് പെൺകുട്ടിയുമായി പൊലീസ് ജീപ്പിന് മുകളിൽ കയറിയാണ് ബഹളം വച്ചത്.

രാംപുര പ്രദേശത്ത് നിന്നാണ് കമിതാക്കൾ ഒളിച്ചോടാൻ ശ്രമിച്ചത്. 17കാരിയായ പെൺകുട്ടിയാണ് 22കാരനൊപ്പം പോയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ ഇവർ അതിനെ എതിർത്തു. പിന്നീട് പെൺകുട്ടിയെ ജീപ്പിനു മുകളിൽ കയറ്റിയ ശേഷം യുവാവും കയറി.

ജീപ്പിനു മുകളിൽ കയറിയ ഇവർ അസഭ്യം പറയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. താഴെയിറങ്ങാനും ഇവർ കൂട്ടാക്കിയില്ല. വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ഞെട്ടലിലാണ് ആളുകൾ. അസഭ്യം പറയുക സംഘർഷാവസ്ഥ സൃഷ്ടിക്കുക പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടുക തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top