45 വര്‍ഷമായുള്ള സിപിഎം ഭരണത്തിന് അവസാനം; തിരുവനന്തപുരത്ത് സ്വപ്‌നതുല്യമായ കുതിപ്പില്‍ ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ കുതിപ്പ് നടത്തി ബിജെപി. 45 വര്‍ഷമായുള്ള സിപിഎം ഭരണത്തിന് അവസാനം വരുത്തിയാണ് ബിജെപി വിജയം. 49 സീറ്റുകള്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്കഷിയായി ബിജെപി. ഭരണം ഉറപ്പിച്ച് മുന്നേറുകയാണ് ബിജെപി. നിലവിലെ ട്രെന്‍ഡ് നിലനിന്നാല്‍ 52 സീറ്റിന് മുകളില്‍ ബിജെപി വിജയിക്കുന്ന സ്ഥിതിയാണ്.
ആര്‍ ശ്രീലേഖ, എംആര്‍ ഗോപന്‍, വിവി രാജേഷ് തുടങ്ങി ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം വിജയിച്ചിട്ടുണ്ട്. മേയര്‍ ആരാകണം എന്നതിലേക്ക് ബിജെപി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഏറെ വെല്ലുവിളികള്‍ക്ക് ഇടയിലാണ് ബിജെപി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. കൗണ്‍സിലറായിരുന്ന അനില്‍ കുമാറിന്റേതടക്കം രണ്ട് ആത്മഹത്യകള്‍, സഹകരണ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി പ്രതിസ്ഥാനത്തായി. എന്നാല്‍ അതൊന്നും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോള്‍ ഒരു ബിജെപി മേയര്‍ സ്വീകരിക്കണം എന്നത് എല്ലാകാലത്തും വലിയ സ്വപ്‌നമായി ഉയര്‍ത്തിയിരുന്നു. അതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മാറാത്തത് മാറും എന്നായിരുന്നു ബിജെപിയുടെ പ്രചരണം. പ്രധാനമന്ത്രി തന്നെ എത്തി വലിയ പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന ബിജെപി വാഗ്ദാനം ജനം സ്വീകരിച്ചിരിക്കുകയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കും ഗുണം ചെയ്യും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here