തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; അപ്രതീക്ഷിത മുന്നേറ്റം നടത്തി യുഡിഎഫ്; ബിജെപിയും ഞെട്ടിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. ശക്തി കേന്ദ്രമായി എല്‍ഡിഎഫ് കണക്കാക്കിയിരുന്ന കൊല്ലം കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് കടന്നു കയറി. കൊച്ചി കോര്‍പ്പറേഷനിലും യുഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.

ബിജെപിയും ശക്തമായ പോരാട്ടമാണ് നടത്തുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. പാലക്കാട്, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റികളില്‍ ബിജെപി മുന്നേറുകയാണ്. എന്നാല്‍ എറണാകുളത്ത് ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടില്ല.

ശക്തമായ ത്രികോണ പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. 20 സീറ്റുകളില്‍ വിജയിച്ച് മുന്നില്‍ ബിജെപിയാണ് നിലവില്‍ നില്‍ക്കുന്നത്. 16 സീറ്റുകളില്‍ സഎല്‍ഡിഎഫും വിജയിച്ചിട്ടുണ്ട്. 11 സീറ്റില്‍ ലീഡ് നേടി യുഡിഎഫും പോരാട്ടം കടുപ്പിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top