തകര്‍ന്നടിഞ്ഞ് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ എല്ലാം വന്‍തിരിച്ചടി; ഈ തോല്‍വി വല്ലാതെ വേട്ടയാടും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത തിരിച്ചടി. ശക്ത കേന്ദ്രങ്ങളില്‍ അടക്കം തര്‍ന്ന് തരിപ്പണമായിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. കോര്‍പ്പറേഷനുകളില്‍ എല്ലാം തന്നെ പാര്‍ട്ടി വലിയ തിരിച്ചടിയാണ് നേരിടുന്നത്. അതില്‍ കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനിലെ തിരിച്ചടി ഞെട്ടിക്കുന്നതാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം അവരുടെ കോട്ടകള്‍ കാക്കുന്നതാണ് പതിവ്. പഞ്ചായത്ത് ഭരണത്തിലും മുന്നില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതെല്ലാം മാറി. 371 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ എല്‍ഡിഎഫ് 355 പഞ്ചായത്തുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇത് ഗ്രമേഖലയിലെ സിപിഎമ്മിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ്.
കോര്‍പ്പറേഷനുകളില്‍ സിപിഎം വലിയ തിരിച്ചടിയാണ് നേരിടുന്നത്. 6 കോര്‍പ്പറേഷനുകളില്‍ നാലിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഒരിടത്ത് മാത്രമാണ് സിപിഎം മുന്നിലുള്ളത്. വര്‍ഷങ്ങളായി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് പിന്നില്‍ കിതക്കുകയാണ് സിപിഎം. മുന്‍സിപ്പാലിറ്റികളിലും സമാന സ്ഥിതിയാണ് 51 മുന്‍സിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ എല്‍ഡിഎഫ് 32 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കം പ്രഖ്യാപിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച കിട്ടിയതുപോലെ ക്ഷേമപെന്‍ഷന്‍ ഇത്തവണ സിപിഎമ്മിനെ തുണച്ചില്ല. ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അടിവേര് അറുത്തു എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഏറെ വിയര്‍ത്ത് മപ്പുറത്ത് അടക്കം ഉണ്ടാക്കി എടുത്ത മേല്‍ക്കൈ എല്ലാം തകര്‍ന്നിരിക്കുകയാണ്. ഈ തോല്‍വിക്ക് ന്യായീകരണം കണ്ടെത്താന്‍ നേതാക്കള്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here