പെര്‍മിറ്റ് പ്രശ്‌നത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയ റോബിന്‍ ബസ് ഉടമ തോറ്റു; എല്‍ഡിഎഫിന് വിജയം
December 13, 2025 12:58 PM

പെര്‍മിറ്റിന്റെ പേരില്‍ മോട്ടര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും നേരിട്ട് യുദ്ധ പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ച റോബിന്‍ ബസ് ഉടമ തോറ്റു. ബസുടമ ഗിരീഷാണ് മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ തോറ്റത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു ഗിരീഷ് മത്സരിച്ചത്. കാര്‍ ആയിരുന്നു ചിഹ്നം
പോസ്റ്ററുകളും ഫ്‌ലെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണമാണ് ഗിരീഷ് നടത്തിയത്.വോട്ടെണ്ണിയപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി ജെറ്റോ ജോസ് ആണ് ഇവിടെ ജയിച്ചത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഗിരീഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മത്സരിക്കുമെന്നാണ് പ്രഖ്യാപനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here