തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടുമെന്ന് കരുതിയില്ല; പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ചയെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പഹല്‍ഗാമില്‍ തീവ്രവാദ ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് ഉടുവില്‍ ഏറ്റുപറച്ചില്‍. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇത്തരമൊരു ഏറ്റുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മനോജ് സിന്‍ഹ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ആക്രമണം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. നിരപരാധികളായ ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. വലിയ ഒരു സുരക്ഷ വീഴ്ച ഉണ്ടായി എന്ന് നിസംശയം പറയാം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണം ഉണ്ടാകില്ല എന്നായിരുന്നു പൊതുവേയുള്ള ധാരണ. അതുകൊണ്ട് തന്നെ പഹല്‍ഗാമില്‍ സുരക്ഷാ സേനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് വലിയ വീഴ്ചയാണെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നത്. ഇതുകൊണ്ടെന്നും ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂര്‍ണമായും ഇല്ലാതായി എന്ന് പറയാന്‍ കഴിയില്ല. കശ്മീരില്‍ സമാധാനം ഉണ്ടാകരുത് എന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹം. എന്നാല്‍ ജനങ്ങള്‍ തന്നെ ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനുള്ള വലിയ തിരിച്ചടി ആയിരുന്നു. അതിനുശേഷം ജമ്മു കശ്മീര്‍ മേഖലയില്‍ ഒരു ആക്രമണവും നടത്താന്‍ പാകിസ്ഥാന്‍ തീാവ്രവദികള്‍ക്ക് ധൈര്യം വന്നിട്ടില്ലെന്നും മനോജ് സിന്‍ഹ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top