അമിത് ഷായുടെ മണ്ഡലത്തിൽ ലുലു ഗ്രൂപ്പിന്റെ വമ്പൻ ഭൂമിയിടപാട്; സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത് 31 കോടി

അഹമ്മദാബാദിലാണ് ലുലു ഗ്രൂപ്പിന്റെ എക്കാലത്തെയും വലിയ ഭൂമിയിടപാട് നടന്നത്. അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിലെ ചന്ദ്‌ഖേഡയിലാണ് ലുലു ഗ്രൂപ്പ് വന്‍ തുക കൊടുത്ത് ഭൂമി വാങ്ങിയത്. 519.41കോടി രൂപയ്ക്ക് 16.35 ഏക്കർ ഭൂമിയാണ് വാങ്ങിയത്. ഇതിന് സ്റ്റാമ്പ് ഡ്യൂട്ടി ആയി നൽകിയത് 31 കോടിയാണ്. ഒരൊറ്റ വില്പന കരാറിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി എന്ന റെക്കോർഡും ഈ ഇടപാടിലൂടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കി.
രജിസ്ട്രേഷൻ നടന്നത് സബർമതി സബ് രജിസ്റ്റർ ഓഫീസിലായിരുന്നു. ഭൂമിവിലയും സ്റ്റാമ്പ് ഡ്യൂട്ടിയുടെയും കാര്യത്തിൽ അഹമ്മദാബാദ് നഗരത്തിൽ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഇടപാടായിരുന്നു ഇത്. 300 മുതൽ 400 കോടി വരെയുള്ള വിൽപ്പനകൾ അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, 500 കോടിയ്ക്ക് മുകളിൽ ഇതുവരെ രജിസ്ട്രേഷൻ നടന്നിട്ടില്ല. ഇതാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here