‘കോൺഗ്രസ് ബിജെപി ലയനം പൂർത്തിയായി’; പുതിയ സഖ്യത്തെ പരിഹസിച്ച് എം സ്വരാജ്

കേരള രാഷ്ട്രീയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തർധാര ഇപ്പോൾ പരസ്യമായ ലയനമായി മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് ഇരുപാർട്ടികൾക്കുമെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയത്. ഇത്രയും കാലം സൗഹൃദ മത്സരം നടത്തിയിരുന്നവർ ഇപ്പോൾ ഔദ്യോഗികമായി ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

Also Read : വാക്കും പ്രവര്‍ത്തിയും രണ്ടുവഴിക്ക്; ആക്രമിച്ച ആര്‍എസ്എസുകാരെ രക്ഷിച്ചത് സിപിഎമ്മെന്ന് സഭയില്‍ പറഞ്ഞത് സിപിഐ മുന്‍മന്ത്രി; സ്വരാജ് അറിഞ്ഞിരുന്നോ?

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങളും ബിജെപിയിലേക്ക് ലയിച്ച സംഭവത്തെ സ്വരാജ് അനായാസേനയുള്ള ലയനം എന്നാണ് വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഭരണത്തിലെത്തുന്നത് തടയാൻ കോൺഗ്രസ് ബിജെപിയിൽ ലയിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കുമരകത്ത് ലയിക്കാതെ തന്നെ കോൺഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലേർപ്പെട്ടതിനെ അദ്ദേഹം വിമർശിച്ചു.

കൈപ്പത്തിയിൽ താമരയേന്തിയാണ് ഇവർ ഇടതുപക്ഷത്തിനെതിരെ വോട്ട് പിടിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേസമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്ന സ്ഥിതിയുണ്ടായിരുന്നു. ആ അടിത്തറ ഇപ്പോഴും ശക്തമായതുകൊണ്ടാണ് കോൺഗ്രസുകാർക്ക് എളുപ്പത്തിൽ ബിജെപിയാകാൻ കഴിയുന്നതെന്നും സ്വരാജ് ആരോപിച്ചു. അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രി പേമാ ഖണ്ടു ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക് മാറിയതിനെ കേരളത്തിലെ സംഭവങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം ദിഗ്‌വിജയ് സിംഗ് ആർഎസ്എസിനെ പ്രശംസിച്ചതും സ്വരാജ് തന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top