3000 കോടി വായ്പയ്ക്ക് പിന്നാലെ 5,200 കോടി; കടത്തിന്മേൽ കടവുമായി സംസ്ഥാനം

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ്, മധ്യപ്രദേശ് സർക്കാർ ഈ മാസം 5,200 കോടി കൂടി കടമെടുക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ മാസം 3000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. 10,14 വർഷത്തെ കാലാവധികളിലായാണ് വായ്പകൾ എടുക്കുക.

സംസ്ഥാനത്തിന്റെ കടം വർധിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം നേരത്തെ തന്നെ ആശങ്ക ഉയർത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ 3.75 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത മധ്യപ്രദേശിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ സർക്കാർ.

ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്താനാണ് കടമെടുക്കുന്നതെന്നാണ് വിവരം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ലാഡ്‌ലി ബഹ്‌നാ യോജന’ (Ladli Behna Yojana). ഈ പദ്ധതി പ്രകാരം ഓരോ മാസവും സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകേണ്ടതുണ്ട്. ഇതിന്റെ പ്രതിമാസ ചെലവിനായി മാത്രം വലിയൊരു തുക ആവശ്യമുണ്ട്. ജീവനക്കാർക്കുള്ള ശമ്പളം, പെൻഷൻ, നിലവിലുള്ള വായ്പകൾക്കുള്ള പലിശ തിരിച്ചടവ് എന്നിവയെല്ലാം സംസ്ഥാനത്തിന്റെ സ്ഥിരമായ ബാധ്യതകളാണ്.

കൂടാതെ, സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പണം ആവശ്യമുണ്ടെന്നാണ് വിവരം. എന്നാൽ, ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നേതാക്കളുടെ ആഢംബര ചെലവുകൾക്കാണ് ഇത് വിനിയോഗിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top