‘ജീവിച്ചിരിക്കണമെങ്കിൽ 500 കോടി നൽകണം’; വനിതാ ജഡ്ജിക്ക് ഭീഷണി കത്ത്

മധ്യപ്രദേശിലെ രേവ ജില്ലയിലെ ഒരു സിറ്റിംഗ് ജഡ്ജിക്ക് 500 കോടി ആവശ്യപ്പെട്ട് ഭീഷണി കത്ത്. കുപ്രസിദ്ധ കൊള്ളക്കാരൻ ഹനുമാന്റെ സംഘത്തിലെ അംഗമാണെന്ന് കത്തിൽ സ്വയം വെളിപ്പെടുത്തുന്നുണ്ട്. ത്യോതാറിലെ ഒന്നാം സിവിൽ ജഡ്ജി മോഹിനി ഭഡോറിയക്കാണ് ഭീഷണി കത്ത് ലഭിച്ചത്.”നിങ്ങൾക്ക് ജീവനോടെയിരിക്കണമെങ്കിൽ, നിങ്ങൾ പണം നൽകേണ്ടിവരും,” എന്നാണ് കുറിപ്പിൽ പറയുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് സ്പീഡ് പോസ്റ്റ് വഴിയാണ് ഭീഷണി കത്ത് എത്തിയത്. സെപ്റ്റംബർ 1ന് വൈകുന്നേരം 7:45 ന് ഉത്തർപ്രദേശിലെ ബദ്ഗഡ് വനത്തിൽ മോചനദ്രവ്യം എത്തിക്കാനായിരുന്നു ഭീഷണി. അവഗണിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ജഡ്ജിയുടെ പരാതിയിൽ പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ യുപിയിൽ നിന്ന് ഒരാളെ പിടികൂടി. കത്ത് പ്രയാഗ്‌രാജിൽ നിന്നാണ് അയച്ചതെന്നാണ് പോലീസിന്റെ അന്വേഷണയത്തിൽ കണ്ടെത്തിയത്. ഹനുമാൻ സംഘത്തിലെ ഒരാളുടെ ഒപ്പും അതിൽ ഉണ്ടായിരുന്നു. പ്രയാഗ്‌രാജ് ജില്ലയിൽ നിന്നുള്ള ഒരു പ്രതിയെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംഭവത്തിന്റെ പശ്ചാത്തലത്തിൽ രേവയിലെ ജഡ്ജിമാർക്കും കോടതി പരിസരങ്ങൾക്കും സുരക്ഷ കർശനമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top