കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇരട്ട വിധി! ചോദ്യം ചെയ്ത് സുപ്രീം കോടതി

തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന തിക്കിലും തിരക്കിലും മരണം സംഭവിച്ചതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇരട്ട വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു.

മധുര ബെഞ്ച് സിബിഐ അന്വേഷണം തള്ളിയപ്പോൾ, ചെന്നൈ ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ രണ്ട് വിധികൾ തമ്മിൽ ഒത്തുപോകാത്തത് എന്തുകൊണ്ടാണെന്നാണ് സുപ്രീം കോടതി ഹൈക്കോടതിയോട് ചോദിച്ചത്. സിബിഐ അന്വേഷണം നടത്താനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു.

സെപ്റ്റംബർ 27ന് നടന്ന തമിഴക വെട്രി കഴകം (TVK) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട് സർക്കാർ വിരമിച്ച ജഡ്ജി അരുണ ജഗദീശനെ ഉൾപ്പെടുത്തി നിയമിച്ച ഏകാംഗ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കമ്മീഷൻ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയ ശേഷം അക്കാര്യം പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top