പിറന്നാൾ ദിവസം പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; ജീവൻ നഷ്ടമായത് ഒരു വയസുകാരി ഉൾപ്പടെ 15പേർക്ക്

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 13 വർഷം പഴക്കമുള്ള നാല് നില കെട്ടിടം ഇടിഞ്ഞു വീണത്. 15 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു വയസുള്ള പെൺകുഞ്ഞും ഉണ്ടായിരുന്നു. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അതെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞത്.

അപകടം നടക്കുന്നതിന് കുറച്ചു സമയങ്ങൾക്കു മുൻപാണ് ഉത്കർഷ ജോയൽ എന്ന കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷം കെട്ടിടത്തിൽ നടന്നത്. ബലൂണുകളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ചതായിരുന്നു ആ വീട്. കേക്ക് മുറിച്ചു ഫോട്ടോകൾ എടുത്തു ആഘോഷിക്കുന്നതിനിടെയാണ് പ്രതീക്ഷിക്കാതെ കെട്ടിടം തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹങ്ങൾ എടുത്തപ്പോൾ വൈകാരികമായിരുന്നു ആ നിമിഷം. പിതാവ് ഓംകാർ ജോയലിനായി അന്വേഷണം തുടരുകയാണ്.

വിജയ് നഗറിലെ രമാഭായ് അപ്പാർട്ട്മെന്റിൽ 50 ഫ്ലാറ്റുകളാണ് ഉള്ളത്. പിൻഭാഗമാണ് ആദ്യം തകർന്നു വീണത്. ഇവിടെ 12 ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്നാണ് കണ്ടെത്തൽ. അപകടം നടന്ന സമയം രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും പെട്ടെന്ന് എത്തിക്കാൻ സാധിക്കാത്തതും മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടനിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top