മകളെയും കാമുകനെയും കൊന്ന് കിണറ്റിൽ തള്ളി അച്ഛൻ; ദുരഭിമാനക്കൊലയെന്ന് സംശയം

മഹാരാഷ്ട്രയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വിവാഹിതയായ യുവതിക്ക് മറ്റൊരു കാമുകനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതിയുടെ അച്ഛനാണ് കൊലപാതകം നടത്തിയത്. 19 വയസുള്ള സഞ്ജീവനി എന്ന മകളെയും അതേ വയസുള്ള ലഖൻ ഭണ്ഡാര എന്ന കാമുകനെയുമാണ് നിഷ്കരുണം കൊന്ന് കിണറ്റിൽ തള്ളിയത്.
കഴിഞ്ഞ ദിവസമാണ് സഞ്ജീവനി ഭർത്താവിനോടൊപ്പം താമസിക്കുന്ന വീട്ടിൽ ലഖൻ എത്തിയത്. ഇത് ഭർത്താവിന്റെ വീട്ടുകാർ കാണുകയും കൈയോടെ പിടികൂടുകയുമായിരുന്നു. പിന്നീട് ഈ വിവരം സഞ്ജീവനിയുടെ വീട്ടിൽ അറിയിച്ചു. ഉടൻ തന്നെ യുവതിയുടെ അച്ഛനും മറ്റ് രണ്ട് വ്യക്തികളും ഭർതൃ വീട്ടിലെത്തി യുവതിയെയും കാമുകനെയും ഭർത്താവു നോക്കി നിൽക്കെ അതിക്രൂരമായി മർദിച്ചു. തുടർന്നാണ് രണ്ടുപേരും മരണപെട്ടത്. അതിനു ശേഷം മൃതദേഹം ആഴമുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
സംഭവം പുറത്തു വന്നതോടെ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. രാത്രിയോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ദുരഭിമാനക്കൊലയാണ് നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ യുവതിയുടെഅച്ഛനെയും ഭർത്താവിനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here