അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി; വിവാദമായതോടെ തടിയൂരി എൻസിപി നേതൃത്വം

മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും തിരുവനന്തപുരം സ്വദേശിയായ വിഎസ് അഞ്ജന കൃഷ്ണയും തമ്മിലുള്ള സംവാദങ്ങൾ വിവാദമായിരിക്കുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ അഞ്ജന സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയപ്പോളാണ് പ്രാദേശികനായ എൻസിപി നേതാവിന്റെ ഫോണിൽ നിന്നും അജിത് പവാർ അഞ്ജനയുമായി സംസാരിച്ചത്.

Also Read : ബിജെപി മുന്നണിയില്‍ ചേര്‍ന്നതോടെ അജിത്‌ പവാര്‍ പരിശുദ്ധനായി; 25,000 കോടിയുടെ അഴിമതിക്കേസ് പിന്‍വലിക്കുന്നു

ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നും ഫോണിലൂടെ പറഞ്ഞെങ്കിലും അഞ്ജനക്ക് ആളെ മനസ്സിലായില്ല. ഐപിഎസ് ഉദ്യോഗസ്ഥ അജിത് പവാറിനോട് ‘ ഇവിടെ നടക്കുന്നത് നിയമലംഘന പ്രവർത്തനങ്ങൾ ആണെന്നും താൻ നടപടി സ്വീകരിക്കുമെന്നും തന്റെ നമ്പരിലേക്ക് വിളിക്കാനും ആവശ്യപ്പെട്ടു’. ഇത് അജിത് പവാറിനെ പ്രകോപിതനാക്കി. “നിങ്ങൾക്ക് എങ്ങനെ എന്നോട് ഇങ്ങനെ പറയാൻ ധൈര്യം വന്നു, നിങ്ങൾക്കെതിരെ ഞാൻ നടപടി സ്വീകരിക്കും. നിങ്ങൾക്ക് എന്നെ കാണണം അല്ലേ നിങ്ങളുടെ നമ്പർ തരൂ അല്ലെങ്കിൽ എന്നെ വാട്സാപ്പിൽ വിളിക്കൂ അപ്പോൾ നിങ്ങൾക്ക് എന്റെ മുഖം മനസ്സിലാകും” എന്നൊക്കെ പറയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Also Read : മഹാരാഷ്ട്ര മന്ത്രിസഭാ വികസനം; അജിത് പവാറിന് ധനകാര്യം

സംഭവം വിവാദമായതോടെ എൻസിപി നേതാക്കളും അജിത് പവാറും വിശദീകരണവുമായി രംഗത്തെത്തി. സംഘർഷ സാധ്യതയ്ക്ക് അയവു വരുത്താനുള്ള ശ്രമമാണ് താൻ നടത്തിയതെന്നായിരുന്നു അജിത് പവാറിന്റെ ന്യായീകരണം. കൂടാതെ വനിതാ ഉദ്യോഗസ്ഥയെ തടഞ്ഞവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തു. പ്രതിപക്ഷവും വിഷയം ഏറ്റെടുത്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്‌ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്കുകാരിയായിരുന്നു. പിതാവ് ബിസിനസുകാരനും അമ്മ വഞ്ചിയൂർ കോടതി ജീവനക്കാരിയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top