സ്വന്തം യാത്രയയപ്പ് ചടങ്ങിൽ ബച്ചൻ്റെ പാട്ടുപാടിയ തഹസിൽദാർക്ക് സസ്പെൻഷൻ; വിചിത്ര നടപടിക്ക് പിന്നിൽ….

സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു തഹസിൽദാറിന്. തഹസിൽദാറായ പ്രശാന്ത് തോറാട്ടിനാണ് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നത്. തന്റെ ഔദ്യോഗിക കസേരയിൽ ഇരുന്നാണ് അദ്ദേഹം 1981ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ‘യാരണ’ എന്ന ചിത്രത്തിലെ ഗാനം പാടിയത്. ഈ മാസം 8ന് ഉമ്രിയിൽ നടന്ന അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗാനം ആലപിച്ചത്.

പാട്ട് ഇഷ്ടപ്പെട്ട് ചുറ്റും നിന്നവർ കൈയ്യടിക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിവാദം ഉയർന്നത്. വീഡിയോ എടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പുറകിൽ താലൂക്ക് മജിസ്ട്രേറ്റ് എന്നെഴുതിയ ഒരു ബോർഡും ഉണ്ടായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ അദ്ദേഹത്തിന് എതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ഔദ്യോഗിക കസേരയിലിരുന്ന് ഗാനം ആലപിച്ചത് ഔദ്യോഗിക പദവിക്ക് ചേർന്നതല്ല എന്നാണ് വിമർശനം.

വിവാദത്തെ തുടർന്ന് നാന്ദേഡ് കളക്ടർ ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകി. പ്രശാന്തിന്റെ പ്രവർത്തി ഭരണകൂടത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്നും 1979ലെ സിവിൽ സർവീസ് നിയമങ്ങൾ ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ഡിവിഷണൽ കമ്മീഷണർ ജിതേന്ദ്ര പാപാൽക്കർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top