ക്രിസംഘികൾക്ക് പോലും ഇനി രക്ഷയില്ലാത്ത കാലം; മഹാരാഷ്ട്രയിലും ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച് സംഘപരിവാർ സർക്കാർ

ബിജെപി ഭരിക്കുന്ന വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ഫഡ്നാവിസ് സർക്കാർ. പതിവുപോലെ മത പരിവർത്തന നിരോധന നിയമം കൊണ്ട് വന്ന് അടിച്ചമർത്തുകയാണ് ലക്ഷ്യം. അനധികൃത പള്ളികൾ ആറ് മാസത്തിനകം ഇടിച്ചു നിരത്തുമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻ കുലെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ക്രിസ്ത്യൻ പള്ളികളുടെ സഹായത്തോടെ ദലിത്- ആദിവാസി മേഖലകളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന ന്യായം പറഞ്ഞാണ് നിയമനിർമ്മാണ ശ്രമവും പള്ളി പൊളിക്കൽ നീക്കവും നടത്താനൊരുങ്ങുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചു നീക്കുമെന്നാണ് സർക്കാർ നിലപാട്. പൊളിച്ചു നീക്കേണ്ട പള്ളികളുടെ ലിസ്റ്റ് തയ്യാറാക്കാൻ സർക്കാർ വിവിധ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ- വൈദ്യ സഹായങ്ങൾ ക്രിസ്ത്യൻ പള്ളികൾ മുഖാന്തിരം ആദിവാസി – ദലിത് മേഖലകളിൽ നൽകുന്നുവെന്നാണ് പ്രധാന കുറ്റമായി മഹാരാഷ്ട്ര സർക്കാരും ബിജെപിയും കണ്ടെത്തിയിരിക്കുന്നത്.

Also Read : പ്രാര്‍ത്ഥനയുടെ പേരില്‍ ദലിത് ക്രിസ്ത്യാനികളെ നഗ്‌നരാക്കി നടത്തിച്ച് കാവി ഭീകരത; ഭാരതാംബേ ലജ്ജിക്കുക…

മഹാരാഷ്ട്രയിൽ ക്രൈസ്തവർക്കു നേരെയുള്ള ആരോപണങ്ങൾക്കും അതിക്രമങ്ങൾക്കും തുടക്കം കുറിച്ചത് അനൂപ് അഗർവാൾ എന്ന ബിജെപി എംഎൽഎ യാണ്. ധൂലെ, നന്ദുബാർ ജില്ലകളിൽ മതപരിവർത്തനവും അനധികൃത പള്ളി നിർമ്മാണങ്ങളും നടക്കുന്നുണ്ടെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് അനൂപ് അഗർവാളായിരുന്നു. വിദേശ ഫണ്ടുപയോഗിച്ച് മതപരിവർത്തനം നടത്തുന്നുവെന്നാണ് ബിജെപി എംഎൽമാരുടെ പ്രധാന ആരോപണം.

മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശനമായ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതം മാറിയ ആദിവാസികൾക്ക് സർക്കാർ പദ്ധതി ആനുകൂല്യങ്ങൾ നൽകണമോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആദിവാസി വികസന മന്ത്രിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ബവൻകുലെ കൂട്ടിച്ചേർത്തു.

മതം മാറിയ ആദിവാസികളെ പട്ടികവർഗ പദ്ധതികളിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വീകരിക്കേണ്ട നടപടികൾ കമ്മിറ്റി പരിശോധിക്കുമെന്ന് ആദിവാസി വികസന മന്ത്രി അശോക് ഉയികെ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top