‘ക്യാപ്റ്റൻ കൂൾ’ വിട്ടു കൊടുക്കാൻ തയ്യാറല്ല; നിയമപരമായി മുന്നോട്ട്

ആരാധകരും സഹതാരങ്ങളും ടെൻഷനടിച്ച് തല പുകയുമ്പോളും വിക്കറ്റിന് പിന്നിൽ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കൂളാണ്. വിജയത്തെയും പരാജയത്തെയും ചെറിയ പുഞ്ചിരിയോടെ നേരിടുന്ന ഇന്ത്യൻ ക്യാപ്റ്റനെ സഹതാരങ്ങളും ആരാധകരും ബഹുമാനത്തോടെ വിളിച്ചു, ക്യാപ്റ്റൻ കൂൾ. ആ വിളിപ്പേരിന് ട്രേഡ് മാർക്ക് നേടാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. ട്രേഡ്‌മാർക്ക് രജിസ്ട്രി പോർട്ടലിലെ വിവരം അനുസരിച്ച് ജൂൺ 5നാണ് ധോണി അപേക്ഷ നൽകിയത്. സ്പോർട്‌സ് പരിശീലനം, അനുബന്ധ സേവനങ്ങൾ എന്നീ വിഭാഗത്തിലാണ് ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്ക് ഉപയോഗിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്.
Also Read : ധോണിയോട് ക്ഷമിക്കില്ല, യുവരാജിന്റെ കരിയർ നശിപ്പിച്ചു; തുറന്നടിച്ച് യോഗ്‌രാജ് സിങ്
സംഭവത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രഭ സ്കിൽ സ്പോർട്സ് എന്ന കമ്പനി മുൻപ് ക്യാപ്റ്റൻ കൂൾ ട്രേഡ്മാർക്ക് സ്വന്തമാക്കാൻ അപേക്ഷ നൽകിയെങ്കിലും പിന്നീട് തിരുത്തൽ നൽകി. ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലും സഹതാരങ്ങളോട് ദേഷ്യപ്പെടാതെ കൃത്യമായി തന്ത്രങ്ങൾ മെനയുന്ന ധോണിയുടെ വ്യക്തിത്വത്തിന് പ്രത്യേക ഫാൻ ബേസ് ഉണ്ട്. ധോണി ആദ്യമായി ട്രേഡ്മാർക്കിനായി അപേക്ഷിച്ചപ്പോൾ രജിസ്ട്രിയുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്നതായി ധോണിയുടെ അഭിഭാഷക മാൻസി അഗർവാൾ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here