ലാലേട്ടൻ മമ്മൂട്ടി കോംബോ; ‘പേട്രിയറ്റ്’ ടീസർ പുറത്ത്

മലയാള സിനിമ ലോകം കാത്തിരുന്ന ആ മാസ്മരിക നിമിഷം വന്നെത്തി. ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന, മഹേഷ് നാരായണൻ ചിത്രം ‘പേട്രിയേറ്റിന്റെ’ ടീസർ പുറത്ത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
17 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുമ്പോൾ, അതൊരു സാധാരണ സിനിമയായിരിക്കില്ല എന്ന് ഉറപ്പാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും, പട്ടാള വേഷത്തിലുള്ള മോഹൻലാലിൻ്റെ മാസ് എൻട്രിയും ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്.
ഹെലികോപ്റ്ററിൻ്റെ പശ്ചാത്തലത്തിൽ ഇരുവരും നടന്നു വരുന്ന ഈ ദൃശ്യം മാത്രം മതി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനെന്നാണ് ആരാധകരുടെ കമന്‍റുകള്‍. ‘ടേക്ക് ഓഫ്’, ‘മാലിക്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് നാരായണനാണ് ചിത്രം ഒരുക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, മലയാളത്തിലെ പുതു തലമുറയിലെ സൂപ്പർതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര സിനിമയിലുണ്ട്. കേരളത്തിലെ തീയറ്ററുകളിൽ ഉത്സവ പ്രതീതി സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയുമോ? കാത്തിരുന്ന് കാണാം!

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here