‘എന്റെ ഭാഷാ ശൈലി വിഡ്ഢികൾക്ക് മനസ്സിലാകില്ല’; ബിജെപിയെ വിമർശിച്ച് മഹുവ മൊയിത്ര വീണ്ടും

ബിജെപിയെ വീണ്ടും വിമർശിച്ച് രംഗത്തെത്തി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശത്തിൽ കേസടുത്തതിനാണ് ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മഹുവ എത്തിയത്. തന്റെ പരാമർശം ഭാഷ ശൈലിയാണെന്നും വിഡ്ഢികൾക്ക് അത് മനസ്സിലാകില്ലെന്നുമാണ് മഹുവ പറഞ്ഞത്

അനികൃതമായി ബംഗ്ലാദേശിൽ നുഴഞ്ഞുകയറിയത് തടയാൻ അമിത് ഷായ്ക്ക് കഴിയാത്തതിൽ അദ്ദേഹത്തിന്റെ തല വെട്ടി ടേബിളിൽ വയ്ക്കണമെന്ന എന്ന വിവാദ പരാമർശമാണ് മഹുവ നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ ഇത് തന്റെ ഭാഷാശൈലി മാത്രമാണെന്നും, ആ സ്ഥാനത്തിരിക്കുന്ന വ്യക്തി അവിടെ ഇരിക്കാൻ യോഗ്യനല്ല, അയാളെ ഒഴിവാക്കണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്നും മഹുവ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മഹുവ മൊയിത്രക്കെതിരെ മന പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൂടാതെ ബിജെപി, ബംഗാളിലെ കൃഷ്ണനഗറിലുംമഹുവക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മമത ബാനർജി സർക്കാരിനെ വിമർശിച്ച അമിത്ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മഹുവ പരാമർശം നടത്തിയത്. നുഴഞ്ഞുകയറ്റം തടയാൻ സാധിക്കാത്തത് ആഭ്യന്തര മന്ത്രാലയത്തിന്റെ തെറ്റാണ്. അതിന് തൃണമൂൽ സർക്കാരിനെ വിമർശിക്കണ്ടെന്നും മാഹുവാ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top