വളർത്തുനായുടെ ഉടമസ്ഥതയെ ചൊല്ലി ഏറ്റുമുട്ടി തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയും മുൻ കാമുകനും; ഒത്തു തീർപ്പ് ശ്രമവുമായി കോടതി

വളർത്തുനായുടെ കസ്റ്റഡിയെച്ചൊല്ലി കോടതിയിൽ പരസ്പരം ഏറ്റുമുട്ടി എംപി മഹുവ മൊയ്ത്രയും മുൻ കാമുകനും അഭിഭാഷകനുമായ ജയ് ആനന്ദ് ദേഹാദ്രൈയും. ഇരുവർക്കും പരസ്പരം സംസാരിച്ച് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ഡൽഹി കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. ഹെൻറി എന്ന പേരുള്ള റോട്‌വീലർ നായ്ക്കു വേണ്ടി മഹുവയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read : ഡിജിറ്റൽ പണമിടപാടുകളിൽ റെക്കോർഡിട്ട് ഇന്ത്യ; എന്നാൽ ശരാശരി തുക കുറയുന്നു!! അതും നേട്ടമെന്ന് വിദഗ്ധർ, കാരണമറിയാം

വളർത്തുനായയിൽ രണ്ടു പേർക്കും അവകാശമുണ്ടെന്ന് കാണിച്ചാണ് മഹുവ കോടതിയെ സമീപിച്ചത്. എന്നാൽ 40 ദിവസം പ്രായമുള്ളപ്പോൾ മുതൽ ഹെൻറി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ജയ് ആനന്ദ് പറയുന്നു. കേസിൽ ഡിസംബറിൽ വീണ്ടും വാദം കേൾക്കും.

Also Read : അയ്യപ്പ സംഗമത്തിന് സർക്കാരിന്റെ സ്പോൺസറാര്? ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ചോദ്യമേറ്റെടുത്ത് സോഷ്യൽ മീഡിയയിലും ചർച്ചകൾ

സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദുമായി മഹുവ മൊയ്ത്ര അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതോടെയാണ് നായയുടെ പേരിൽ കലഹം ആരംഭിച്ചത്. ഹെൻറി തനിക്കു സ്വന്തമാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. 2023ലാണ് കേസ് ആരംഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top