കോൺഗ്രസ്‌ സിപിഎം സഖ്യം; വലഞ്ഞ് മുസ്ലീം ലീഗ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് മുസ്ലീം ലീഗിനെതിരെ വിചിത്രമായ രാഷ്ട്രീയ സഖ്യം. കോൺഗ്രസും സിപിഎമ്മും കൈകോർത്താണ് ചില തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിനെതിരായി മത്സരിക്കുന്നത്. മലപ്പുറം ജില്ലയിലെ പൊൻമുണ്ടം പഞ്ചായത്തിലാണ് ഈ അസാധാരണ സഖ്യം. ജനകീയ മുന്നണി എന്ന പേരിലാണ് കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്നത്. മുന്നണി ധാരണ പ്രകാരം, കോൺഗ്രസ് 11 സീറ്റുകളിലും സിപിഎം 5 സീറ്റുകളിലും മത്സരിക്കും.

Also Read : വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് വിശ്വാസികള്‍ക്ക് അസൗകര്യം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്താന്‍ മുസ്ലീം ലീഗ്

ഇവ കൂടാതെ ടീം പൊൻമുണ്ടം എന്ന കൂട്ടായ്മയ്ക്ക് രണ്ട് സീറ്റുകൾ നൽകാനും ധാരണയായിട്ടുണ്ട്. സിപിഎം സഖ്യത്തിൽ മത്സരിക്കുന്നത് കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ്. ജില്ലാ ജനറൽ സെക്രട്ടറിയും ബ്ലോക്ക് പ്രസിഡൻ്റും അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് സ്ഥാനാർഥികളാവുക. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ഇതേ മുന്നണിക്ക് വേണ്ടി മത്സരിക്കുന്നുണ്ട്.

Also Read : മൂന്നിലുറച്ച് മുസ്ലീം ലീഗ്; ആർക്കും തർക്കമില്ലെന്ന് പി.എം.എ സലാം

മുസ്ലീം ലീഗാണ് മുന്നണി പൊളിച്ചതെന്നും, ജനാധിപത്യ മതേതര പ്ലാറ്റ്‌ഫോം ഉണ്ടാക്കിയാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് എൻ.ആർ ബാബു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോൺഗ്രസ്-സിപിഎം ധാരണക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. വിഷയത്തിൽ കോൺഗ്രസിൻ്റെ ജില്ലാ-സംസ്ഥാന നേതൃത്വം ഉടൻ ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ തിരഞ്ഞെടുപ്പ് ധാരണയെ ഗൗരവമായി കാണണമെന്നും, ഇത് പല നിയമസഭാ മണ്ഡലങ്ങളിലും ദോഷകരമായി പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് മൊയ്തീൻ കുട്ടി പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top