വളാഞ്ചേരിയിലെ നിപ കേസില്‍ ആശങ്ക; അഞ്ചുപേര്‍ക്ക് കൂടി രോഗലക്ഷണം; സമ്പര്‍ക്കപട്ടികയില്‍ 49പേര്‍

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉളളവര്‍ക്കും രോഗലക്ഷണം. അഞ്ചു പേര്‍ക്കാണ് നിപയുടെ സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായത്. 49 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയിരിക്കുന്നത്. 45 പേര്‍ ഹൈറിസ്‌ക് പട്ടികയിലാണ്. ഇതില്‍ 12 പേര്‍ കുടുംബാംഗങ്ങളാണ്. രോഗലക്ഷണം പ്രകടിപ്പിച്ചവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തീയതി മുതല്‍ ഇവര്‍ വിവിധ ആശുപത്രികളില്‍ ചിക്തസ തേടിയിരുന്നു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഇന്നലെ തന്നെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് എത്തി അവലോകന യോഗം ചേര്‍ന്നിരുന്നു.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. രോഗിയുടെ വീട് സ്ഥിതിചെയ്യുന്ന 9 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നും മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here