മമ്മൂട്ടിയുടെ സാമ്രാജ്യം റീ റിലീസ് ഓണത്തിന്; അലക്‌സാണ്ടർ വരുന്നത് റെക്കോർഡുകൾ തൂക്കിയടിക്കാനെന്ന് ആരാധകർ

മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K ഡോൾബി അറ്റ്‌മോസ് പതിപ്പാണ് റീ റിലീസ് ചെയ്യുന്നത്. 2025 സെപ്റ്റംബർ മാസത്തിലാണ് റിലീസ്.
Also Read : കമല്‍ഹാസന്റെ ‘ഗുണ’ റീ റിലീസ് ചെയ്‌തേക്കുമെന്ന് സംവിധായകന്‍; എല്ലാത്തിനും കാരണം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’
മമ്മൂട്ടി അവതരിപ്പിച്ച മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് കഥാപാത്രമായ അലക്സാണ്ടറെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. റീ റിലീസ് റെക്കോർഡുകളെയെല്ലാം അലക്സാണ്ടർ തകർക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ചിത്രത്തിന്റ തിരക്കഥ ഷിബു ചക്രവർത്തിയുടേതാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമ്മാണ ചിലവ് വന്ന ചിത്രമാണിത്. ഇളയരാജ പശ്ചാത്തല സംഗീതം ഒരുക്കിയ സിനിമയ്ക്ക് പാൻഇന്ത്യൻ സ്വീകാര്യത ലഭിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here