ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്; മലയാളിക്ക് ഇരട്ട മെഡൽ നേട്ടം

എറണാകുളം: 61-ാമത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ സ്വന്തമാക്കി മലയാളി താരം എ.എ.അബ്‌ന. ചെന്നൈയിലും ചണ്ഡീഗഢിലുമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 17 വയസിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് ഇരട്ട വെള്ളി മെഡൽ നേടിയത്.

പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ് (റോഡ്) മത്സരത്തിലുമാണ് കാഞ്ഞിരമറ്റം സ്വദേശിയായ അബ്‌ന മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാൻ അബ്‌നക്ക് സെലക്ഷൻ ലഭിച്ചു. പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ ബികോം എൽഎൽബി വിദ്യാർത്ഥിനിയായ അബ്‌നയെ പരിശീലിപ്പിച്ചത് കോച്ച് സിയാദ് കെ.എസ് ആണ്. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സി.സി.അജയകുമാറിന്റെയും അധ്യാപികയായ എം.എച്ച്. ബിനുവിന്റേയും മകളാണ് അബ്‌ന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top