ലൈംഗിക പീഡനപരാതിയിൽ മലയാളി വൈദികൻ അറസ്റ്റിൽ; 16കാരൻ്റെ പരാതിയിൽ കേസ്

കാനഡയിൽ ലൈംഗികാതിക്രമത്തിന് മലയാളി വൈദികൻ അറസ്റ്റിലായി. സിറോ മലബാർ സഭാംഗമായ ഫാദർ ജെയിംസ് ചേരിക്കലിനെയാണ് (James Cherickal) ബ്രാംപ്ടൺ (Brampton)പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സിൽ താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികപീഡനം, അതിക്രമങ്ങൾ എന്നീ കുറ്റങ്ങളാണ് 60കാരനായ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് വൈദികവൃത്തിയിൽ നിന്ന് ടൊറൊൻ്റോ അതിരൂപത ഇയാളെ നീക്കം ചെയ്തു. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കാത്തലിക് ഇടവകയിലായിരുന്നു ജെയിംസ് ചേരിക്കൽ അവസാനമായി സേവനമനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ മിസിസാഗ, സ്കാർബറോ ഉൾപ്പെടെയുള്ള ഗ്രേറ്റർ ടൊറന്റോ പ്രവിശ്യയിലെ വിവിധ ഇടവകകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2024ലാണ് ഇദ്ദേഹം സെൻ്റ് ജെറോം പള്ളിയിൽ വികാരിയായി ചുമതലയേറ്റത്.

വൈദികർക്കെതിരെ ഇത്തരം പരാതികൾ ലഭിച്ചാലുടൻ സ്വീകരിക്കേണ്ട സഭാ നടപടിക്രമങ്ങൾ പാലിച്ചാണ് ഇദ്ദേഹത്തെ മാറ്റിയതെന്ന് അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ കേസ് കോടതിയുടെ പരിഗണനയിൽ ആണ്. അന്വേഷണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top