വിമാന ദുരന്തത്തിന് ഇരയായി മലയാളി നഴ്‌സും; പുല്ലാട് സ്വദേശി രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചു

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ ഒരു മലയാളി മരിച്ചതായി സ്ഥിരീകരണം. പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാറാണ് മരിച്ചതായി കുടുബത്തിന് വിവരം ലഭിച്ചു. പത്തനംതിട്ട കളക്ടര്‍ക്ക് ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കുടംബത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഒമാനില്‍ നഴ്‌സായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. യുകെയില്‍ ജോലി ലഭിച്ചിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധി എടുത്താണ് വിദേശത്ത് ജോലിക്കു പോയത്. അവധി നീട്ടുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് രഞ്ജിത മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തിയത്. കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്കും അവിടെ നിന്നും അഹമ്മദാബാദില്‍ എത്തി യുകെ വിമാനത്തില്‍ യാത്ര തിരിക്കുക ആയിരുന്നു.

അമ്മയും പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മക്കളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. യുകെയിലെ ജോലി അവസാനിപ്പിച്ച പുതുതായി നിര്‍മ്മിച്ച വീട്ടില്‍ തുടര്‍ ജീവിതം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് രഞ്ജിത മടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top