റെക്കോർഡ് കുടി കുടിച്ച് മലയാളികൾ; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം; ഒന്നും രണ്ടും സ്ഥാനത്ത് ഈ ജില്ലകൾ
September 5, 2025 11:53 AM

ഓണക്കാലം മദ്യപിച്ച് ആഘോഷിക്കുകയാണ് മലയാളികൾ. കേരളത്തിലെ റെക്കോർഡ് മദ്യ വില്പന കണക്കുകൾ പുറത്ത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50കോടി രൂപയുടെ മദ്യം അധികം വിറ്റു. 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്.
Also Read : ഓൺലൈൻ വഴി മദ്യം; വിതരണം സ്വിഗ്ഗി വഴി; ശുപാർശയുമായി ബെവ്കോ
ഉത്രാടം വരെയുള്ള കണക്കാണിത്.ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 1.46 കോടിയുടെ മദ്യമാണ് കരുനാഗപ്പള്ളിയിൽ മാത്രം വിറ്റത്. 1.24 കോടി വിൽപ്പനയുമായി കൊല്ലം ആശ്രാമം രണ്ടാം സ്ഥാനത്തും 1.11 കോടി വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാം സ്‌ഥാനത്തുമെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here