പുതിയ തലമുറക്ക് പുകവലിക്കാനാവില്ല; നടപ്പിലാക്കിയത് ന്യൂസീലൻഡ് മോഡൽ നിരോധനം

ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മാലദ്വീപ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു. പുതിയ തലമുറയിൽ പുകവലി പൂർണ്ണമായും നിരോധിച്ചു കൊണ്ടുള്ള ടുബാക്കോ പ്രോഡക്ട് റെഗുലേഷൻ ആക്റ്റ് 2024 മാലദ്വീപിൽ പ്രാബല്യത്തിൽ വന്നു.

ഇനി മുതൽ 2007 ജനുവരി 1-ന് ശേഷം ജനിച്ച ആർക്കും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ വച്ച് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. മാലദ്വീപിനെ പുകവലി രഹിത തലമുറയായി വളർത്തുക എന്നതാണ് നിയമത്തിൻ്റെ ലക്ഷ്യം. 2007-ന് മുമ്പ് ജനിച്ച ആളുകൾക്ക് അവരുടെ പുകവലി തുടരുന്നതിൽ നിയമപരമായി തടസ്സമില്ല. എങ്കിലും പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കർശന നിയന്ത്രണങ്ങളുണ്ട്.

Also Read : നയതന്ത്ര മേശയിലെ പുകവലി ചർച്ച; വലി നിർത്തില്ലെന്ന് ഉറപ്പിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ലോകാരോഗ്യ സംഘടന ഈ നിയമത്തെ സ്വാഗതം ചെയ്തു. ന്യൂസീലൻഡ് സമാനമായ നിയമം നടപ്പിലാക്കിയതിന് ശേഷം പുകവലി നിരക്ക് കുറച്ചതിൻ്റെ മാതൃക പിന്തുടർന്നാണ് മാലദ്വീപും ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയോ മറ്റ് ശിക്ഷാ നടപടികളോ നേരിടേണ്ടി വരും.

പൊതുജനാരോഗ്യം മുൻനിർത്തി സർക്കാർ എടുത്ത ഈ നിർണായക തീരുമാനം, ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ ആരോഗ്യനിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാലദ്വീപിലെ വിനോദസഞ്ചാര മേഖലയിലും ഈ നിയമം ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top