ആശമാരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മല്ലിക സാരാഭായി; പിന്തിരിപ്പിക്കാന്‍ സർക്കാർ; അതൃപ്തി പരസ്യമാക്കി പോസ്റ്റ്

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 81 ദിവസമായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി നര്‍ത്തകിയും സാംസ്‌കാരിക പ്രവര്‍ത്തകയും കലാമണ്ഡലം ചാന്‍സിലറുമായ മല്ലിക സാരാഭായി. സംസ്ഥാന സര്‍ക്കാര്‍ ഏറെ താല്‍പ്പര്യപ്പെട്ട് കസേരയിട്ട് ഇരുത്തിയ മല്ലിക, ആശമാരുടെ സമരത്തിന് പിന്തുണയുമായി എത്തുന്നത് തടയാന്‍ നീക്കവും നടത്തുന്നുണ്ട്.

സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മല്ലിക സാരാഭായും രംഗത്തെത്തിയിട്ടുണ്ട്. ചാന്‍സിലറായാല്‍ മിണ്ടാതിരിക്കണമോ എന്ന് സോഷ്യല്‍മീഡിയയില്‍ മല്ലിക കുറിച്ചു. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സർക്കാർ വിലക്കുന്നു എന്ന വിമര്‍ശനം ഉയരുന്നത്.

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശമാര്‍ക്ക് 1000 രൂപ സഹായം നല്‍കുന്ന പരിപാടിയാണ് ഇന്ന് തൃശൂരില്‍ സംഘടിപ്പിക്കുന്നത്. കവി റഫീഖ് അഹമ്മദാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കാം എന്നാണ് സംഘാടകരെ മല്ലിക സാരാഭായി അറിയിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top