‘വോട്ടർ പട്ടികയിൽ പേര് വെട്ടിയാൽ അടുക്കള ഉപകരണങ്ങളുമായി രംഗത്തിറങ്ങണം’; മമത ബാനർജി

വോട്ടെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ശക്തമായ പരാമർശങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി. വോട്ടർ പട്ടികയുടെ പരിശോധനയ്ക്കിടെ പേരുകൾ നീക്കം ചെയ്യപ്പെടുകയാണെങ്കിൽ, സ്ത്രീകൾ അടുക്കള ഉപകരണങ്ങളുമായി രംഗത്തിറങ്ങണമെന്നാണ് മത മുന്നറിയിപ്പ് നൽകിയത്. കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് മമത ബാനർജിയുടെ ഈ മുന്നറിയിപ്പ്.

സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ പിന്നിൽ നിൽക്കണം. താൻ വർഗീയതയിലല്ല മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ബിജെപി പണം ഉപയോഗിച്ച് ആളുകളെ ഭിന്നിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുന്നു. കൊൽക്കത്തയിൽ നടന്ന ഭഗവദ്ഗീത പാരായണത്തെയും അവർ വിമർശിച്ചിരുന്നു. “നമ്മുക്കാവശ്യമുള്ളപ്പോൾ വീട്ടിലിരുന്ന് ഗീത വായിക്കാം. അതിനെന്തിനാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്? ദൈവങ്ങൾ ഹൃദയത്തിൽ വസിക്കുന്നു. ധർമ്മം എന്നാൽ വിശുദ്ധി, മനുഷ്യത്വം, സമാധാനം, അല്ലാതെ അക്രമം, വിവേചനം, ഭിന്നിപ്പ് എന്നിവയല്ലന്നും മമത പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി പോരാടുകയും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ബംഗാളിലെ ജനങ്ങൾക്ക് ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ടതുണ്ടോ എന്നും മമത ചോദിച്ചു. ഒരുകാരണവശാലും ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ അനുവദിക്കില്ല. കൂടാതെ ജനങ്ങളോട് ബിഎസ്എഫ് പോസ്റ്റുകളുടെ അടുത്തേക്ക് പോകരുതെന്നും അഭ്യർത്ഥിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top