മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആദ്യ ഔദ്യോഗിക അറിയിപ്പ്; നിർണായക പരിശോധനാ ഫലമെത്തി

ക്യാൻസർ ബാധിതനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മമ്മൂട്ടി മാറിനിന്നപ്പോഴൊന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിൻ്റെ അടുപ്പക്കാരാരും ഒന്നും പുറത്തറിയിച്ചില്ല. അതുകൊണ്ട് തന്നെ ആരാധകർ ആശങ്കയിലും ആശയക്കുഴപ്പത്തിലുമായി. സോഷ്യൽ മീഡിയായകട്ടെ ഒട്ടേറെ കിംവദന്തികളും കേട്ടുകേൾവികളും പ്രചരിപ്പിച്ചു. അത്തരം എല്ലാ പ്രചാരണങ്ങൾക്കും വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടിയുടെ സന്തത സഹചാരിയായ ആൻ്റോ ജോസഫിൻ്റെയും മേക്കപ്പ്മാൻ എസ് ജോർജിൻ്റെയും പ്രതികരണം ഇന്ന് പുറത്തുവന്നത്.
Also Read : മമ്മൂട്ടിയുടെ സാമ്രാജ്യം റീ റിലീസ് ഓണത്തിന്; അലക്‌സാണ്ടർ വരുന്നത് റെക്കോർഡുകൾ തൂക്കിയടിക്കാനെന്ന് ആരാധകർ
മലയാളത്തിന്റെ മെഗാസ്റ്റാർ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്നതാണ് ഇരുവരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി,” എന്നായിരുന്നു ആൻ്റോ ജോസഫിൻ്റെ കുറിപ്പ്. മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആദ്യ സൂചനയാണിത്. മേക്കപ്പ് മാനും പേഴ്സണൽ അസിസ്റ്റന്റുമായ എസ് ജോർജിൻ്റെ കുറിപ്പ് ഇങ്ങനെ- “പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹം”.
ഇതിന് പിന്നാലെ താരങ്ങളും അണിയറ പ്രവർത്തകരും സന്തോഷം അറിയിച്ചു. നടി മാലാ പാർവതി ‘ഇതിൽ കൂടുതൽ ഒരു നല്ല വാർത്തയില്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്‌ടർമാർക്കും, ശുശ്രൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം’, എന്ന് ഫെയ്സ് ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ രമേശ് പിഷാരടി “എല്ലാം ഓകെയാണ്” എന്ന് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റും വൈറലായി.
Also Read : ഒടുവിൽ മമ്മൂട്ടിയും; മലയാള സിനിമയിൽ പവർഗ്രൂപ്പുകളില്ലെന്ന് പ്രതികരണം
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനെയാണ് മമ്മൂട്ടിക്ക് ചികിത്സക്കായി ഇടവേള എടുക്കേണ്ടി വന്നത്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് ഇനി തീയ്യറ്ററിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. മമ്മൂട്ടി കമ്പനിയാണ് നിർമാണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here