മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ്; ഫെമ നിയമം ലംഘിച്ചതിന് താരങ്ങളുടെ വീട്ടില്‍ ഇഡി റെയ്ഡ്; ഭൂട്ടാന്‍ കാര്‍ ഇടപാട് വിടാതെ കേന്ദ്ര ഏജന്‍സികള്‍

ഭൂട്ടാന്‍ കാര്‍ കടത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇഡിയുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധനകള്‍ നടക്കുന്നത്. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്.

കാര്‍ ഇടപാടിന്റെ ഭാഗമായി ഫെമ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പരിശോധനകള്‍. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ കൊച്ചിയിലെ പഴയ വീട്ടിലും നടന്റെ ഇപ്പോഴത്തെ കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

ALSO READ : കസ്റ്റംസിന് തിരിച്ചടി; ദുൽഖറിന്റെ വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

കടവന്ത്രയിലേയും ചെന്നൈയിലേയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ വീടുകളിലും ഫ്‌ലാറ്റിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യവസായികള്‍, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും അത് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു എന്നുമാണ് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസ് നടന്‍മാരുടെ അടക്കം 37 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി രംഗത്ത് എത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top